
കൊച്ചി: സി.എം.എസ് ഇൻഫോ സിസ്‌റ്റംസിന്റെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) ഡിസംബർ 21ന് ആരംഭിക്കും. 23വരെ നീളുന്ന ഇഷ്യൂവിലൂടെ നിലവിലെ ഓഹരി ഉടമകളായ സിയോൺ ഇൻവെസ്‌റ്റ്‌മെന്റ് ഹോൾഡിംഗ്‌സ് പി.ടി.ഇ ലിമിറ്റഡിന്റെ 1,100 കോടി രൂപയുടെ ഓഹരികളാണ് ഓഫർ ഫോർ സെയിലിലൂടെ (ഒ.എഫ്.എസ്) വിറ്റഴിക്കുന്നത്.
പത്തുരൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 205-216 രൂപയാണ് പ്രൈസ് ബാൻഡ്. കുറഞ്ഞത് 69 ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്‌റ്റ് ചെയ്യും.