vadakara-

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിൽ തീപിടുത്തം. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഓഫീസിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതുവരെയും തീ നിയന്ത്രണ വിധേയമായില്ല. തുടർന്ന് കൂടുതൽ യൂണിറ്റുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.