alphonse

സിനിമ എപ്പോഴും തീയേറ്ററിൽ കാണാനാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്. തീയേറ്ററിനകത്ത് നിന്നു ലഭിക്കുന്ന മികച്ച ശബ്‌ദാനുഭവവും ദൃശ്യഭംഗിയുമൊന്നും ഒരിക്കലും ടെലിവിഷനിൽ നിന്നോ ഒടിടിയിൽ നിന്നോ ലഭിക്കില്ല.

കൊവിഡ് പ്രതിസന്ധി വന്നതോടെ കൂടുതൽ സിനിമകളും ഒടിടിയിലേക്ക് ഒഴുകുന്നത് സിനിമാപ്രേമികൾക്കും സിനിമാമേഖലയ്‌ക്കും ഒരുപോലെ തിരിച്ചടിയാണ്. കൂട്ടത്തിൽ വമ്പൻ ബഡ്‌ജറ്റിലൊരുങ്ങിയ ചിത്രങ്ങൾ

ഒടിടി റിലീസായതോടെ തീയേറ്റർ സംഘടനകളും നിർമ്മാതക്കളും പരസ്യമായി തന്നെ രണ്ടു തട്ടിലായി. എന്നാൽ,​ തീയേറ്റിൽ ഒടിടി വഴി ചിത്രങ്ങൾ പ്രദർശിപ്പിച്ചാൽ എല്ലാവർക്കും അതൊരു മികച്ച അനുഭവമായിരിക്കുമെന്നാണ് സംവിധായകൻ അൽഫോൺസ് പുത്രൻ പറയുന്നത്.

'എന്തുകൊണ്ട് നെറ്റ്ഫ്‌ളിക്‌സ്, പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങിയവയിലെ ഉള്ളടക്കങ്ങൾ (സിനിമ, സീരീസ്, ഷോർട്ട്‌സ്) സിനിമാ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ചുകൂട? അത് സിനിമയെ കൂടുതൽ ആൾക്കാരിലേക്ക് എത്തിക്കുന്നതും പ്രേക്ഷകർക്കും തിയേറ്റർ ബിസിനസിനും ഒരുപോലെ ഗുണകരമാവുകയും ചെയ്യും. കൂടുതൽ ഷോകൾ, കൂടുതൽ ആളുകൾ, കൂടുതൽ വിനോദത്തിന് കൂടുതൽ നികുതി, സർക്കാരിനും കൂടുതൽ നല്ലത്. വെറുതെ ഒരു ചിന്ത." ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. എന്തായാലും മികച്ച പ്രതികരണമാണ് കുറിപ്പിന് ലഭിച്ചത്. പക്ഷേ അല്പസമയത്തിനുള്ളിൽ തന്നെ അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും ചെയ്‌തു.