apple-

കൊവിഡ് സാഹചര്യത്തിൽ ടെക് ഭീമൻ ആപ്പിളിലെ ജീവനക്കാർ ഓഫീസിലേക്ക് തിരികെയെത്തുന്നത് ഇനിയും വൈകാൻ സാദ്ധ്യത. ആപ്പിൾ മേധാവി ടിം കുക്കാണ് ഇക്കാര്യം അറിയിച്ചത്.

വർക്ക് ഫ്രം ഹോം തുടരുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് കൂടുതൽ സഹായം നൽകും എന്നും കമ്പനി അറിയിച്ചു. 76000 രൂപയാണ് ഓരോ ജീവനക്കാരനും ബോണസായി കമ്പനി നൽകുന്നത്. ഈ തുക വർക്ക് ഫ്രം ഹോമുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് കമ്പനി നിർദേശിക്കുന്നത്. ബോണസ് തുക ആപ്പിൾ കോർപ്പറേറ്റ് ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, റീട്ടെയിൽ തൊഴിലാളികൾക്ക് ഉൾപ്പെടെ ഇത് ലഭിക്കും.

അമേരിക്കയിൽ മാസ്ക് നിർബന്ധമാക്കിയതിനെ തുടർന്ന് അന്നാപൊളിസ്, ഒട്ടാവ, മിയാമി തുടങ്ങിയിടങ്ങളിലെ ആപ്പിൾ സ്റ്റോറുകൾ അടച്ച് പൂട്ടിയിരുന്നു. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ വളരെ കുറച്ച് ജീവനക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി ആദ്യം സ്റ്റോറുകൾ തുറക്കും. അതിന് ശേഷം പൂർണമായി തുറക്കുമെന്നും ആപ്പിൾ വ്യക്തമാക്കി.