dog

പിറന്നാൾ ദിനത്തിൽ ഗിഫ്ട് കൊടുക്കുക എന്നത് പതിവുള്ള കാര്യമാണ്. എന്നാൽ, സ്വന്തം ഉടമയുടെ പിറന്നാളിന് ഒരു നായക്കുട്ടിക്ക് എന്തുകൊടുക്കാൻ പറ്റും. ഏറ്റവും മനോഹരമായ ഒരു സമ്മാനമാണ് ഇവിടൊരു കക്ഷി തന്റെ പ്രിയ ഉടമയ്‌ക്ക് നൽകിയിരിക്കുന്നത്.

അരുണിമ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഈ കൗതുക വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. കേക്കിന് ചുറ്റും കൊളുത്തിയിരിക്കുന്ന മെഴുകുതിരികൾ പിറന്നാളുകാരിയായ വീട്ടമ്മ ഊതി കെടുത്തുമ്പോൾ ചുറ്റിലുമുള്ളവർ കൈയടിക്കുന്നുണ്ട്.

അതിന് തൊട്ടടുത്തായി തന്നെ അവരുടെ പ്രിയ നായക്കുട്ടിയും എല്ലാം നോക്കി നിൽപ്പുണ്ട്. കക്ഷി എന്തു ചെയ്യണമെന്ന് ആദ്യമൊന്ന് പകച്ചു നോക്കുന്നുണ്ടെങ്കിലും തൊട്ടടുത്ത നിമിഷം രണ്ടു കൈകളും ഉയർത്തി മനുഷ്യരെ പോലെ കൈയടിക്കുകയാണ്.

വെറും 19 സെക്കൻഡുള്ള വീഡിയോയ്‌ക്ക് നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്. ഒരു നായക്കുട്ടിക്ക് ഇതിലും വലിയൊരു സമ്മാനം തന്റെ ഉടമയ്‌ക്ക് നൽകാനാവില്ലെന്നും കമന്റുകളിൽ നിറയുന്നുണ്ട്.