
ബി ജെ പി പ്രവർത്തകരുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മുതിർന്ന നേതാവായ എ പി അബ്ദുള്ളക്കുട്ടി. കേരളത്തിൽ നമുക്കധികാരമില്ല എന്ത് പറഞ്ഞ് ജനങ്ങളെ അഭിമുഖീകരിക്കും എന്നായിരുന്നു ആലപ്പുഴയിലെ പാർട്ടി പ്രവർത്തകൻ നരേന്ദ്ര മോദിയോട് ചോദിച്ചത്. എന്നാൽ ഇതിന് വ്യക്തമായ മറുപടിയാണ് അദ്ദേഹം നൽകിയത്. കേന്ദ്ര പദ്ധതി പ്രകാരം കേരളത്തിൽ രണ്ട് ലക്ഷം ആളുകൾക്ക് വീട് ലഭിച്ചിട്ടുണ്ട്, 25000 കോടി മുദ്രാ ബാങ്ക് ലോൺ കേരളത്തിൽ നൽകിയിട്ടുണ്ട്. അഞ്ച് ലക്ഷം സൗജന്യ ഗ്യാസ് കണക്ഷൻ കൊടുത്തിട്ടുണ്ട്. വിവരങ്ങൾ ഗ്യാസ് ഏജൻസിയിൽ തിരക്കിയാൽ മതിയാവും. ഇത് കൂടാതെ കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിച്ച പദ്ധതികളുടെ പൂർണ വിവരം പ്രവർത്തകരോട് പങ്കുവച്ച പ്രധാനമന്ത്രി ഈ കാര്യങ്ങൾ ജനങ്ങളിൽ എത്തിച്ചാൽ മാത്രം മതി അവർ ഒപ്പമുണ്ടാവും എന്നും പ്രവർത്തകനെ ഉപദേശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ന് നരേന്ദ്ര മോഡി വീഡിയോ കോൺഫ്രൻസിലൂടെ കേരളത്തിലെ കാര്യകർത്താക്കളോട് സംസാരിക്കുമ്പോൾ ആലപ്പുഴയിൽ നിന്നൊരു കാര്യകർത്താവ് ചോദിച്ചു .. കേരളത്തിൽ നമുക്കധികാരമില്ല എന്ത് പറഞ്ഞ് ജനങ്ങളെ അഭിമുഖീകരിക്കും.. മോഡിയുടെ മറുപടി . കേരളത്തിൽ 2 ലക്ഷം ജങഅഥ വീടുകൾ 4 വർഷം കൊണ്ട് പണിതിട്ടുണ്ട് വിവരങ്ങൾ ലഭ്യമാണ്. 25000 കോടി മുദ്രാ ബാങ്ക് ലോൺ കൊടുത്തിട്ടുണ്ട് ബാങ്കുകളിൽ നിന്ന് വിവരങ്ങൾ ലഭിക്കും. 2. 25 ലക്ഷം കക്കൂസുകൾ പണിതിട്ടുണ്ട് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് കണക്കുകൾ ലഭിക്കും.5 ലക്ഷം സൗജന്യ ഗ്യാസ് കണക്ഷൻ കൊടുത്തിട്ടുണ്ട് ഗ്യാസ് ഏജൻസിയിൽ തിരക്കിയാൽ വിവരങ്ങൾ ലഭിക്കും.90000 കുടുംബങ്ങൾക്ക് സൗജന്യ മോഡികെയൽ ഹെൽത്ത് ഇൻഷുറൻസ് കിട്ടിയിട്ടുണ്ട്. ഇതു കൂടാതെ 1000 റൂറൽ റോഡുകൾ 19 നാഷണൽ ഹൈവേ പ്രോജക്ടുകൾ .കേരളത്തിൽ മാത്രം ചെയ്ത ഇത്രയും കാര്യങ്ങൾ ജനങ്ങളിൽ എത്തിച്ചാൽ മാത്രം മതി ,ജനങ്ങൾ ഒപ്പമുണ്ടാവാൻ.