
തിമ്പു: ദേശീയ ദിനത്തിൽ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ നഗദാഗ് പെൽ ജി ഖോർലോ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സമ്മാനിച്ച് ഭൂട്ടാൻ. രാജ്യത്തിന്റെ പരമോന്നത അംഗീകാരത്തിനായി മോദിജിയുടെ പേര് പ്രഖ്യാപിച്ചതിൽ താൻ അതീവ സന്തുഷ്ടനായെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടായ് ഷെറിംഗ് പ്രതികരിച്ചു.
"വർഷങ്ങളായി, പ്രത്യേകിച്ച് മഹാമാരിക്കാലത്ത് മോദിജി നൽകിയ എല്ലാ നിരുപാധിക സൗഹൃദവും പിന്തുണയും രാജാവ് പ്രത്യേകം പരാമർശിച്ചു. ഏറ്റവും അർഹമായ അംഗീകാരം. ഭൂട്ടാനിലെ ജനങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ. താങ്കളുടെ എല്ലാ ഇടപെടലുകളിലും മഹത്തായ ആത്മീയ മനുഷ്യനെയാണ് കാണാൻ സാധിച്ചത്. ഈ ആദരവ് വ്യക്തിപരമായി ആഘോഷിക്കാൻ കാത്തിരിക്കുന്നു"- ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കിൽ പങ്കുവച്ച പ്രസ്താവനയിൽ പറഞ്ഞു.
Bhutan confers the country's highest civilian award - Ngadag Pel gi Khorlo upon Prime Minister Narendra Modi. pic.twitter.com/MDFpOAN8i3
— ANI (@ANI) December 17, 2021
ജലവൈദ്യുത മേഖലയിൽ രാജ്യവുമായുള്ള പങ്കാളിത്തം വൈവിധ്യവത്കരിക്കുന്നതിനും ബഹിരാകാശ-വിദ്യാഭ്യാസ മേഖലകളിലെ വ്യാപാരവും ബന്ധവും മെച്ചപ്പെടുത്തുന്നതിനും കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദി ഭൂട്ടാൻ സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കൊവിഡ് വാക്സിൻ രാജ്യം ആദ്യം സമ്മാനിച്ചത് ഭൂട്ടാനാണ്. 400,000 ഡോസ് കൊവിഷീൽഡ് നൽകിയതിന് പ്രധാനമന്ത്രി ലോട്ടായ് ഷെറിംഗ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചിരുന്നു.