തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ആലംകോടിനടുത്തുള്ള ഒരു വീട്ടിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. സ്ഥലത്തെത്തിയ വാവ സുരേഷ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു വീടിന്റെ മുറ്റത്താണ് പാമ്പിനെ ആദ്യം കണ്ടത്.

അത് ഇഴഞ്ഞ് പുറക് വശത്തുള്ള മാളത്തിൽ കയറി. വാവ വരുന്നതിന് മുൻപ് മാളത്തിലെ മണ്ണ് വീട്ടുകാർ കുറച്ച് വെട്ടിമാറ്റിയിരുന്നു. വീട്ടുകാർ പറഞ്ഞ അടയാളങ്ങൾ വച്ച് അണലിയാകാനാണ് സാദ്ധ്യതയെന്ന് വാവ പറഞ്ഞു.

snake-master

തുടർന്ന് മാളം കണ്ട സ്ഥലത്തെ മണ്ണ് മാറ്റിത്തുടങ്ങി, ഇപ്പോൾ അണലികൾ ഇണ ചേരുന്ന സമയമായതിനാൽ രണ്ട് അണലികളെ ഒന്നിച്ച് കാണാൻ സാദ്ധ്യത കൂടുതലാണ്. കുറച്ച് നേരത്തെ പരിശ്രമത്തിനൊടുവിൽ വാവ അണലിയെ കണ്ടു, കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...