kidney-

ഹൈദരാബാദ് : അമ്പത് വയസുള്ള രോഗിയിൽ നിന്നും താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ 156 കല്ലുകൾ നീക്കം ചെയ്തു. ഹൈദരാബാദിലെ പ്രമുഖ ആശുപത്രിയിലാണ് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടന്നത്. ഈ രീതി ഉപയോഗിച്ച് രാജ്യത്ത് ഒരു രോഗിയിൽ നിന്ന് ഏറ്റവും കൂടുതൽ കല്ലുകൾ നീക്കം ചെയ്യുന്നത് ഇതാദ്യമായാണ്. സ്‌കൂൾ അദ്ധ്യാപകനായ ബസവരാജ് മടിവാളർ എന്നയാളാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

വയറ്റിൽ കടുത്ത വേദന വന്നതോടെയാണ് ഇയാൾ പരിശോധനയ്ക്ക് ആശുപത്രിയിലെത്തിയത്. പരിശോധനയിൽ വൃക്കയിൽ ഒരു കൂട്ടം കല്ലുകൾ കണ്ടെത്തിയതോടെയാണ് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാരുടെ സംഘം തീരുമാനിച്ചത്. സാധാരണയായി മൂത്രനാളിയോട് ചേർന്ന ഭാഗത്താണ് വൃക്കയിൽ കല്ലുകൾ കാണപ്പെടുക, എന്നാൽ ബസവരാജിൽ വയറിനോടടുത്ത ഭാഗത്തായിരുന്നു ഇത്.