സത്യത്തിൽ കേരളത്തിന്റെ പൊതുമേഖല സ്ഥാപനമായ കെ എസ് ആർ ടി സി എന്ന് നന്നാകുമെന്നോ എങ്ങനെ നന്നാകുമെന്നോ ആര് നന്നാക്കുമെന്നോ ആർക്കും ഒരു ഉറപ്പുമില്ല. തലപ്പത്ത് വരുന്നവരെല്ലാം കുറേ നഷ്ടങ്ങളുടെ കണക്കും പറഞ്ഞു കുറേ നാൾ കഴിയുമ്പോൾ ഇറങ്ങിപോകും. ഈ പോക്ക് പോയാൽ ഇതെവിടെ അവസാനിക്കും. ആർക്കും ഒരു നിശ്ചയവുമില്ല.
കോടിക്കണക്കിനു രൂപ വില കൊടുത്തു വാങ്ങിയ ബസുകൾ കൊച്ചിയിലെ തേവരയിൽ കാടുപിടിച്ച് നശിക്കുന്ന വാർത്ത മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഇത് തേവരയിലെ മാത്രം കാര്യമല്ല. കേരളത്തിലെ പല പ്രധാനപ്പെട്ട കെ എസ് ആർ ടി സി ഡിപ്പോകളുടെ പരിസരത്തും ഈ കാഴ്ച കാണാൻ കഴിയും. ഉദാഹരണമായി തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ കെ എസ് ആർ ടി സി ഡിപ്പോയിലെ കാഴ്ച കാണാം. മാസങ്ങളായി ഈ ബസുകൾ ഇവിടെ കിടക്കുകയാണ്.
