
തിരുവനന്തപുരം: ദേശീയ ഊർജ്ജകാര്യക്ഷമതാ സൂചികയിൽ 53 പോയിന്റോടെ കേരളം രണ്ടാമതെത്തി.
ചൊവ്വാഴ്ച ഡൽഹി വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര വൈദ്യുതിമന്ത്രി ആർ.കെ.സിംഗിൽ നിന്ന് കേരള വൈദ്യുതിവകുപ്പ് സെക്രട്ടറി ആർ.കെ. സിൻഹ അവാർഡ് ഏറ്റുവാങ്ങി. കേന്ദ്രവ്യവസായമന്ത്രി കൃഷ്ണപാൽ സന്നിഹിതനായിരുന്നു.
58പോയന്റുമായി പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്. കൃഷി,വൈദ്യുതിവിതരണം,ഗതാഗതം,വ്യവസായം,ഗാർഹിക ഉപഭോഗം എന്നിവിടങ്ങളിൽ വൈദ്യുതി ഉപയോഗത്തിൽ കാര്യക്ഷമത കൈവരിച്ചതാണ് കേരളത്തിന് നേട്ടമായത്.