amazon

ഓൺലൈൻ വ്യാപാര രംഗത്തെ പ്രധാനിയായ ആമസോൺ പുതിയ ഓഫറുകൾ അവതരിപ്പിച്ചു. മൊബൈൽ ഫോണുകൾക്കും ടിവികൾക്കുമാണ് പുതിയ ഓഫറുകൾ. 'ആമസോൺ മൊബൈൽ ടിവി സേവിംഗ് ഡേയ്‌സ്' എന്ന് പേര് നൽകിയിരിക്കുന്ന ഓൺലൈൻ വ്യാപാര മേള ഡിസംബർ 22 വരെ തുടരും.

ഒപ്പൊ, വിവോ, സാംസംഗ്, ഷവോമി തുടങ്ങിയ കമ്പനികളുടെ ഫോണുകൾക്കാണ് പ്രധാനമായി വിലക്കുറവ് ലഭിക്കുക. റെഡ്‌മി നോട്ട് 11 ടി, സാംസംഗ് ഗാലക്സി എം സീരിയിസ്, ഐക്യൂ 7, ഒപ്പൊ എ സീരിയിസ്, ടെക്‌നോ സ്പാർക്ക് 8ടി, വിവോ എക്സ് 60 സീരിയസ് തുടങ്ങിയ നിരവധി സ്മാർട്ട് ഫോണുകൾ വളരെ കുറ‌ഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ കമ്പനി അവസരം നൽകുന്നു.

ഉപഭോക്താക്കൾക്കായി ബാങ്ക് ഓഫറുകളും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. വൺകാർഡ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 1500 രൂപ വരെ കിഴിവ് ലഭിക്കും. ഇവ കൂടാതെ സ്‌മാർട്ട്‌ഫോണുകളിൽ 12 മാസം വരെ എക്‌സ്‌ചേഞ്ച് ഓഫറുകളും സൗകര്യപ്രദമായ നോ-കോസ്റ്റ് ഇഎംഐയും ലഭിക്കും.

ആമസോൺ പ്രൈം അംഗങ്ങൾക്ക് ഈ വ്യാപാര മേളയുടെ ഭാഗമായികൊണ്ട് 20,000 രൂപ വരെ ലാഭിക്കാമെന്നും കമ്പനി അറിയിച്ചു. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 6 മാസം സൗജന്യമയി മൊബൈലിൽ സ്‌ക്രീൻ റീപ്ളേയിസ്‌മെന്റിനുള്ള അവസരവും 3 മാസത്തെ അധിക നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. ഓഫറുകളെ കുറിച്ചുള്ള പൂർണ വിവരം ആമസോൺ ഔദ്യോഗിക വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.