tamil

ചെന്നൈ: 'തമിഴ് തായ് വാഴ്ത്ത് " ഔദ്യോഗിക സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും നടക്കുന്ന എല്ലാ പൊതുപരിപാടികളിലും മറ്റ് പൊതുചടങ്ങുകൾ ആരംഭിക്കുന്നതിന് മുമ്പും ' തമിഴ് തായ് വാഴ്ത്ത് " ആലപിക്കണം. ഗാനാലാപന വേളയിൽ ഭിന്നശേഷിക്കാർ ഒഴികെ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്ന് ഉത്തരവിൽ പറയുന്നു.

55 സെക്കൻഡാണ് ഗാനത്തിന്റെ ദൈർഘ്യം.

തമിഴ് തായ് വാഴ്ത്ത് ഒരു പ്രാർത്ഥനാ ഗാനം മാത്രമാണെന്നും ദേശീയ ഗാനമല്ലെന്നും അതിനാൽ ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കേണ്ട ആവശ്യമില്ലെന്നും നേരത്തെ മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് സർക്കാരിന്റെ നിർണായക ഉത്തരവ്.