
ധാക്ക: ഏഷ്യൻചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ ചിരവൈരികളായ പാകിസ്ഥാനെ തകർത്ത് ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാക്കളായ ഇന്ത്യ സെമി ഫൈനലിൽ കടന്നു.റൗണ്ട് റോബിൻ മാച്ചിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ പാകിസ്ഥാനെ വീഴ്ത്തിയത്. പെനാൽറ്റി കോർണറുകളിൽ നിന്ന് രണ്ട് ഗോൾ കണ്ടെത്തിയ വൈസ് ക്യാപ്ടൻ ഹർമ്മൻ പ്രീത് സിംഗാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.അകാശ്ദീപ് സിംഗ് ഇന്ത്യയ്ക്കായി ഒരു ഗോൾ നേടി. ജുനൈദ് മൻസൂറാണ് പാകിസ്ഥാനായി ഒരുഗോൾ മടക്കിയത്.
അറ് രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ടൂർമെന്റിന്റിൽ മൂന്ന് കളികളിൽ നിന്ന് 7 പോയിന്റുമായി ഇന്ത്യയാണ് ഒന്നാമത്