
പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയുമായ അലീന സൽദാൻഹ രാജിവച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നു. ഗോവയിൽ ബി.ജെ.പി വിടുന്ന ആദ്യ എം.എൽ.എയാണിവർ. ഇതോടെ 40 അംഗ നിയമസഭയിലെ ബി.ജെ.പി അംഗങ്ങളുടെ എണ്ണം 35 ആയി.
മുൻമന്ത്രിയായ ഭർത്താവിന്റെ വിയോഗ ശേഷം 2012ലാണ് അലീന ബി.ജെ.പിയിൽ ചേർന്നത്. തുടർന്ന് രണ്ടു തവണ എം.എൽ.എയായി. എന്നാൽ, അന്ന് താൻ ചേർന്ന പാർട്ടിയല്ല ഇപ്പോൾ ബി.ജെ.പിയെന്ന് അലീന ആരോപിച്ചു. ശേഷം പ്രദേശിക എ.എ.പി നേതാക്കൾക്കൊപ്പം ഡൽഹിയിലെത്തി അംഗത്വം സ്വീകരിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അലീനയുടെ രാജി ബി.ജെ.പിക്ക് തിരിച്ചടിയായേക്കും.
.