baadminton

ഹ്യു​എ​ൽ​വ​ ​(​സ്പെ​യി​ൻ​)​​​ ​:​ ​ലോ​ക​ ​ബാ​ഡ്മി​ന്റ​ൺ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​പു​രു​ഷ​സിം​ഗി​ൾ​സി​ൽ​ സെമിയിലെത്തി ​ഇ​ന്ത്യ​ൻ​ ​യു​വ​താ​രം​ ​ല​ക്ഷ്യ​ ​സെ​ന്നും​ ​കെ.​ശ്രീ​കാന്തും​ ​മെ​ഡ​ൽ​ ​ഉ​റ​പ്പി​ച്ചു.​ ​പു​രു​ഷ​ ​സിം​ഗി​ൾ​സ് ​ക്വാ​ർ​ട്ട​റി​ൽ​ ​ചൈ​ന​യു​ടെ​ ​സ്വോ​ ​ജു​ൻ​ ​പെം​ഗി​ന്റെ​ ​വെ​ല്ലു​വി​ളി​ ​അ​തി​ജീ​വി​ച്ചാ​ണ് 20​കാ​രാ​യ​ ​ല​ക്ഷ്യ​ ​സെ​മി​യും​ ​മെ​ഡ​ലും​ ​ഉ​റ​പ്പി​ച്ച​ത്.​ ​ലോ​ക​ബാ​ഡ്മി​ന്റ​ൺ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​മെ​ഡ​ൽ​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​ഏറ്റവും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​ഇന്ത്യൻ താ​ര​മെ​ന്ന​ ​റെ​ക്കാ​ഡും​ ​ല​ക്ഷ്യ​ ​സ്വ​ന്തം​ ​പേ​രി​ൽ​കു​റി​ച്ചു.​ ​സ്വോ​ ​ജു​ൻ​ ​പെം​ഗി​നെ​തി​രെ​ ​മൂ​ന്ന് ​ഗെ​യിം​ ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ 21​-15,​​​ 15​-21,​​​ 22​-20​ ​നാ​യി​രു​ന്നു​ ​ല​ക്ഷ്യ​യു​ടെ​ ​വി​ജ​യം.ക്വാ​ർ​ട്ട​റി​ൽ​ ​നെ​ത​ർ​ല​ൻ​ഡ്സ് ​താ​രം​ ​മാ​ർ​ക് ​കാ​ൾ​ജോ​വി​നെ​ ​നേ​രി​ട്ടു​ള്ള​ ​ഗെ​യി​മു​ക​ളി​ൽ​ 21​-8,​​​ 21​-7​ന് ​അ​നാ​യാ​സം​ ​വീ​ഴ്ത്തി​യാ​ണ് ​ശ്രീ​കാ​ന്ത് ​അ​വ​സാ​ന​ ​നാ​ലി​ൽ​ ​എ​ത്തി​യ​ത്.

നേ​ർ​ക്കു​ ​നേർ
സെ​മി​യി​ൽ​ ​ല​ക്ഷ്യ​യും​ ​ശ്രീ​കാ​ന്തും​ ​ത​മ്മി​ലാ​ണ് ​പോ​രാ​ട്ടം.​ ​ഇ​വ​രി​ൽ​ ​ആ​ര് ​ജ​യി​ച്ചാ​ലും​ ​ലോ​ക​ബാഡ്‌മിന്റൺ ചാ​മ്പ്യ​ൻ​ഷി​പ്പ് ​പു​രു​ഷ​ ​സിം​ഗി​ൾ​സ് ​ഫൈ​ന​ലി​ൽ​ ​എ​ത്തു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡ് ​സ്വ​ന്ത​മാ​ക്കും.
സ​ങ്ക​ട​മാ​യ് ​ സി​ന്ധു
അ​തേ​സ​മ​യം​ ​നി​ല​വി​ലെ​ ​ലോ​ക​ ​ചാ​മ്പ്യ​നും​ ​ഇ​ന്ത്യ​യു​ടെ​ ​ഉ​റ​ച്ച് ​മെ​ഡ​ൽ​ ​പ്ര​തീ​ക്ഷ​യു​മാ​യി​രു​ന്ന​ ​പി.​വി​ ​സി​ന്ധു​ ​ചൈ​നീ​സ് ​താ​യ്‌പേ​യ് ​താ​രം​ ​താ​യ് ​സൂ​ ​യിം​ഗി​നോ​ട് ​ക്വാ​ർ​ട്ട​റി​ൽ​ ​തോറ്റ് പു​റ​ത്താ​യി.​ ​ഒ​ളി​മ്പി​ക്സ് ​സെ​മി​യി​ലും​ ​താ​യ് ​യോ​ടാ​യി​രു​ന്നു​ ​സി​ന്ധു​ ​തോ​റ്റ​ത്.​ 17​-21,​ 13​-21​ നാ​യി​രു​ന്നു​ ​ഇ​ന്ന​ലെ​ ​സി​ന്ധു​വി​ന്റെ​ ​തോ​ൽ​വി.