australia

ലബുഷ്ചാംഗെയ്ക്ക് സെഞ്ച്വറി

അ​ഡ്‌ലെ​യ്ഡ് ​:​ആ​ഷ​സ് ​ര​ണ്ടാം​ ​ടെ​സ്റ്റി​ലും​ ​ആ​സ്ട്രേ​ലി​യ​ ​പി​ടി​മു​റു​ക്കി.​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സ് 473​/9​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഡി​ക്ല​യ​ർ​ ​ചെ​യ്ത​ ​ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ​ ​ഇം​ഗ്ല​ണ്ട് ​മ​ത്സ​ര​ത്തി​നി​ടെ​ ​ശ​ക്ത​മാ​യു​ണ്ടാ​യ​ ​മി​ന്ന​ലി​നെ​ത്തു​ട​ർ​ന്ന് ​ര​ണ്ടാം​ ​ദി​നം​ ​നേ​ര​ത്തേ​ ​ക​ളി​നി​റു​ത്തു​മ്പോ​ൾ​ 17​/2​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ​ത​റു​ക​യാ​ണ്.​ ​ഓ​സീ​സി​ന്റെ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സ് ​സ്കോ​റി​നേ​ക്കാ​ൾ​ 456​ ​റ​ൺ​സ് ​പി​റ​കി​ലാ​ണ് ​ഇം​ഗ്ല​ണ്ട്.​ ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​ഹ​സീ​ബ് ​ഹ​മീ​ദ് ​(6​),​ ​റോ​റി​ ​ബേ​ൺ​സ് ​(4​)​ ​എ​ന്നി​വ​രു​ടെ​ ​വി​ക്ക​റ്റു​ക​ളാ​ണ് ​ഇം​ഗ്ല​ണ്ടി​ന് ​ന​ഷ്ട​മാ​യ​ത്. നേ​ര​ത്തേ​ 221​/1​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഒന്നാം ഇ​ന്നിം​ഗ്സ് ​പു​ന​രാ​രം​ഭി​ച്ച​ ​ആ​സ്ട്രേ​ലി​യ​ക്കാ​യി​ ​മാ​ർ​ന​സ് ​ല​ബു​ഷ്ചാം​ഗെ​ ​(108)​ ​സെ​ഞ്ച്വ​റി​ ​നേ​ടി.​ 305​ ​പ​ന്ത് ​നേ​രി​ട്ട് 8​ ​ഫോ​റു​ൾ​പ്പെ​ട്ട​താ​ണ് ​ല​ബു​ഷ്ചാം​ഗെ​യു​ടെ​ ​ഇ​ന്നിം​ഗ്സ്.​ ​ക്യാ​പ്ട​ൻ​ ​​സ്മി​ത്ത് ​(95​)​ ​അ​ല​ക്സ് ​കാ​രെ​ ​(51​),​ ​സ്റ്റാ​ർ​ക്ക് ​(​​ 39​),​നെ​സ​ർ​ ​(25​ ​പ​ന്തി​ൽ​ 34​)​ ​എ​ന്നി​വ​രും​ ​തി​ള​ങ്ങി.​സ്റ്റോ​ക്സ് ​ഇം​ഗ്ല​ണ്ടി​നാ​യി​ ​മൂ​ന്ന് ​വി​ക്ക​റ്റ്് ​വീ​ഴ്ത്തി.