private

തിരുവനന്തപുരം: സർക്കാർ നൽകിയ ഉറപ്പുകൾ ഒരുമാസം കഴിഞ്ഞും പാലിക്കാത്തതിനാൽ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുന്നതായി സ്വകാര്യ ബസ് ഉടമകൾ. വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുന്നതിലായിരുന്നു ബസ് ഉടമകളുടെ പ്രധാന വിയോജിപ്പ്. കൺസഷൻ ഇളവിനായി ഒന്നുകിൽ ടാക്‌സ് ഇളവ് നൽകുകയോ അല്ലെങ്കിൽ ഡീസൽ സബ്‌സിഡി നൽകുകയോ വേണമെന്നായിരുന്നു സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. തങ്ങളുടെ ആവശ്യങ്ങൾ സർക്കാരിനോട് വ്യക്തമാക്കി. എന്നിട്ടും പരിഗണിച്ചില്ല. ഇനിയും പരിഗണിച്ചില്ലെങ്കിൽ 21 മുതൽ സമരം തുടങ്ങുമെന്ന് ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി.

ജസ്‌റ്റിസ് രാമചന്ദ്രൻ കമ്മീഷൻ പോലും തങ്ങളുടെ ആവശ്യം അംഗീകരിച്ചതാണെന്നും എന്നിട്ടും സർക്കാർ നിരക്ക് വർദ്ധനയ്‌ക്ക് തയ്യാറായില്ലെന്നും ഒരുമാസത്തിനകം പരിഹാരമുണ്ടാകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിട്ടും ചാർജ് വർദ്ധനയ്‌ക്ക് സർക്കാർ തയ്യാറായില്ലെന്നും ബസ് ഉടമകൾ ആരോപിച്ചു.