
അശ്ലീല സിനിമാരംഗത്ത് ലോകത്ത് അറിയപ്പെടുന്ന താരമായിരുന്നു മിയ ഖലീഫ. തീവ്രവാദികളുടെ ഭീഷണിയെത്തുടർന്ന് അശ്ലീല സിനിമാ വ്യവസായരംഗത്ത് നിന്ന് പിൻവാങ്ങിയ മിയ ഖലീഫ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമാണ്. . ഇപ്പോഴിതാ തന്റെ സ്തനങ്ങളിൽ ശസ്ത്രക്രിയ നടത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിയ ഖലീഫ. ടിക് ടോക്ക് വീഡിയോയിലായിരുന്നു മിയ ഇക്കാര്യം പറഞ്ഞത്
തന്റെ സ്തനങ്ങൾ ശസ്ത്രക്രിയയിലൂടെ മനോഹരമാക്കിയതാണെന്നാണ് മിയ ഖലീഫ വീഡിയോയിൽ വെളിപ്പെടുത്തിയത്. .തന്റെ ഭാവി മകളോട് എന്ന രീതിയിലായിരുന്നു മിയയുടെ പ്രതികരണം. വീഡിയോയിൽ സാങ്കൽപ്പിക മകൾ പറയുന്നു, 'ഞാൻ വലുതാകുമ്പോൾ അമ്മയെപ്പോലെയാകാൻ എനിക്ക് കാത്തിരിക്കാനാവില്ല.' മറുപടിയായി മിയയുടെ മറുപടി ഇങ്ങനെ. 'മമ്മി തന്റെ സ്തനത്തിനായി 13,000 ഡോളറും ( 9,91,004.95 രൂപ) മൂക്കിന് 15,000 ഡോളറും (ഏകദേശം 11,43,318.75 രൂപ) ചെലവഴിച്ചു. അതിനാൽ നീ ഇപ്പോൾ മുതൽ പണം ലാഭിക്കാൻ തുടങ്ങണം''.
നടിയുടെ പുതിയ വീഡിയോ വൈറലായെങ്കിലും നിരവധി പേർ മിയയെ വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്. അവ യഥാർത്ഥമല്ലേ? എന്നായിരുന്നു മിയയുടെ ആരാധകരുടെ കമന്റുകൾ. ശസ്ത്രക്രിയയ്ക്ക് ഇത്രയധികം പണം എവിടെ നിന്ന് ലഭിച്ചുവെന്ന് ചിലർ ചോദിക്കുന്നു. പോൺ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുമ്പോൾ 12,000 ഡോളർ അതായത് 9,14,631 രൂപ സമ്പാദിച്ചതായി മിയ 2019ൽ പറഞ്ഞിരുന്നു.
2020ലാണ് മിയ ഖലീഫയുടെ മൂക്കിന് ശസ്ത്രക്രിയ നടത്തിയത്. അതിനുള്ള കാരണം പറഞ്ഞുകൊണ്ട് അവർ തന്റെ ഡോക്ടറെ അഭിനന്ദിക്കുകയും ചെയ്തു. ഇതുകൂടാതെ മിയ ഖലീഫയുടെ കക്ഷത്ത് ബോട്ടോക്സും നടത്തിയിട്ടുണ്ട്. അമിതമായ വിയർപ്പ് പ്രശ്നം ഒഴിവാക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന്ന് അവർ പറഞ്ഞിരുന്നു.