vadakara-taluk-office

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിന് തീയിട്ടതെന്ന് സംശയിക്കുന്ന ഒരാൾ പിടിയിൽ. ആന്ധ്രാ സ്വദേശി സതീഷ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ദിവസങ്ങൾക്ക് മുൻപ് താലൂക്ക് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയിൽ തീപിടിച്ചിരുന്നു. ഇയാൾ ഈ കെട്ടിടത്തിലേക്ക് ഒരു കുപ്പിയുമായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സതീഷ് താലൂക്ക് ഓഫീസ് പരിസരത്ത് അലഞ്ഞുനടക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് താലൂക്ക് ഓഫീസിൽ തീപിടിത്തമുണ്ടായത്. ചില പ്രധാനപ്പെട്ട ഫയലുകൾ കത്തിനശിച്ചു. തീപിടിത്തവുമായി ബന്ധമുണ്ടോയെന്നറിയാൻ ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.