pv-anvar-cm-tharoor

മലപ്പുറം: കോൺഗ്രസുകാർ രണ്ട് തരത്തിലുണ്ടെന്ന് പി വി അൻവർ എം എൽ എ. സംസ്ഥാനത്ത് ഒരു വികസന പ്രവർത്തനങ്ങളും നടക്കരുതെന്ന് ചിന്താഗതിയിലുള്ളവരാണ് ഒന്നാമത്തെ വിഭാഗം. സംസ്ഥാനത്ത് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണെന്ന ഉത്തമ ബോദ്ധ്യമുള്ളവരാണ് രണ്ടാം വിഭാഗത്തിലെന്നും, ഇതിൽ ശശി തരൂർ എം പി മാത്രമേ വരുന്നുള്ളൂവെന്നും അൻവർ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അൻവറിന്റെ പ്രതികരണം. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് സ്വാഗതാർഹമാണെന്നും, വികസനത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങളെ അദ്ദേഹം മാറ്റാൻ ശ്രമിക്കുകയാണെന്നും കഴിഞ്ഞ ദിവസം തരൂർ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കോൺഗ്രസുകാർ ഇപ്പോൾ രണ്ട്‌ തരത്തിലുണ്ട്‌.

ഒന്ന്:-

എന്ത്‌ സംഭവിച്ചാലും വേണ്ടില്ല..സംസ്ഥാനത്ത്‌ ഒരു വികസന പ്രവർത്തനങ്ങളും നടക്കരുത്‌..അതിനെയെല്ലാം പല്ലും നഖവും ഉപയോഗിച്ച്‌ എതിർക്കണം..അങ്ങനെ ഇവിടെ ഒന്നും നടന്നിട്ട്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട്‌ ജനങ്ങൾക്ക്‌ താൽപര്യം തോന്നണ്ട

എന്ന ചിന്താഗതിയുള്ളവർ.

രണ്ട്‌:-

രാഷ്ട്രീയത്തേക്കാളുപരി..

സംസ്ഥാനത്തിൽ നടപ്പാകുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക്‌ വേണ്ടിയാണെന്ന ഉത്തമ ബോദ്ധ്യമുള്ളവർ..

ദൗർഭാഗ്യവശാൽ എല്ലാ കോൺഗ്രസുകാരും ഒന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നു..

രണ്ടാമത്തെ വിഭാഗത്തിൽ പാവം ശശി തരൂർ മാത്രവും.