ksrtc

ത‌ൃശൂർ: ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചെന്നൈ മലയാളികൾക്ക് നൽകിയ ഉറപ്പ് യാഥാർത്ഥ്യമാക്കി സർക്കാർ. ക്രിസ്മസ് പ്രമാണിച്ച് തൃശൂരിൽ നിന്ന് ചെന്നൈയിലേക്കും തിരിച്ചും ഡിസംബർ ഇരുപത്തിരണ്ട് മുതൽ കെ എസ് ആർ ടി സിയുടെ സർവീസ് ആരംഭിക്കും. 932 രൂപയാണ് ടിക്കറ്റ് നിരക്ക്. ചെന്നൈയിലെ കോയമ്പമേട് ബസ് സ്റ്റേഷനിൽ നിന്നാണ് സർവീസ് നടത്തുന്നത്. കെ എസ് ആർ ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം