
മുംബയ്: മൂന്നു ഡോസ് ഫൈസർ വാക്‌സിനെടുത്ത യുവാവിന് ഒമിക്രോൺ സ്ഥിരീകരിച്ചു. യു എസിൽ നിന്നും മുംബയിലെത്തിയ 29 കാരനാണ് രോഗബാധ. നവംബർ 9ന് വിമാനത്താവളത്തിൽ വച്ചു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്നു സാംപിളുകൾ വിശദപരിശോധനയ്‌ക്ക് അയക്കുകയായിരുന്നു.
ഇയാളുമായി അടുത്ത സമ്പർക്കമുണ്ടായിരുന്ന രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും മുംബയ് നഗരസഭ (ബിഎംസി) അറിയിച്ചു. വാകിസെടുത്ത ഇയാൾക്ക് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതോടെ മുംബയിൽ മൊത്തം ഒമിക്രോൺ രോഗികളുടെ എണ്ണം 15 ആയി ഉയർന്നു. 10 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഇതുവരെയും റിപ്പോർട്ട് ചെയ്‌തിട്ടില്ല. മഹാരാഷ്ട്രയിൽ ആകെ 40 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.