buffalo

വലുപ്പത്തിലല്ല കാര്യം മനസിലാണെന്ന് തെളിയിക്കുന്ന ഒരു എരുമക്കുട്ടന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ചിരിക്കുന്നത്. മലർന്നു കിടന്ന ആമയെ തന്റെ കൊമ്പ് കൊണ്ട് വളരെ കഷ്‌ടപ്പെട്ട് മലർത്തിയിടുകയാണ് കക്ഷി. മണ്ണിൽ പുതഞ്ഞ് കാലുകൾ മുകളിലേക്ക് ഉയർത്തിയ അവസ്ഥയിലായിരുന്നു ആമ. ഇതു കണ്ട് മടിച്ചു നിൽക്കാതെ തന്നാലാകുന്ന സഹായം എരുമയും ചെയ്‌തു.

Buffalo saved a tortoise by flipping him over..

🎥 IG: sanamkamran pic.twitter.com/DpHAbsk2eA

— Buitengebieden (@buitengebieden_) December 16, 2021

പതിയെ കുനിഞ്ഞ് തന്റെ ഒരു കൊമ്പ് ഉപയോഗിച്ച് ആമയെ കക്ഷി മലർത്തിയിടാൻ ശ്രമിക്കുകയാണ്. ആദ്യമൊക്കെ പ്രയാസപ്പെട്ടെങ്കിലും പെട്ടെന്ന് തന്നെ കൊമ്പ് കൊണ്ട് മറിച്ചിടുന്നുണ്ട്. അതുകണ്ട് നിന്ന നിരവധി പേരാണ് എരുമയെ അഭിനന്ദിച്ചത്.

മൃഗശാലയിൽ നിന്നുള്ള കാഴ്ചയാണെങ്കിലും സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. തൊട്ടുപിറകിലായി സീബ്രകളേയും കാണാൻ കഴിയും.