gurnam-singh-chaduni

ചണ്ഡിഗഡ്: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായി പോരാടിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർനം സിംഗ് ചാദുനി ചണ്ഡിഗഡിൽ പാർട്ടി രൂപീകരിക്കുന്നു. കർഷക സമരത്തിൽ നിന്നും രൂപീകരിക്കുന്ന ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ഗുർനം സിംഗിന്റേത്.

പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗുർനം സിംഗിന്റെ പ്രഖ്യാപനം. സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാൻ സാധിക്കുന്ന പഞ്ചാബ് മോഡൽ രാജ്യത്തിന് സമർപ്പിക്കുമെന്ന് നവംബർ ഇരുപത്തിയാറിന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Farmer leader Gurnam Singh Charuni to launch a new political party today in Chandigarh.

(File photo) pic.twitter.com/VyojfWo79T

— ANI (@ANI) December 18, 2021

താൻ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയില്ലെന്നും എന്നാൽ മത്സരിക്കുന്നതിനായി ആളുകളെ അണിനിരത്തുമെന്നും ഒരു ഭരണമാതൃക സർക്കാരിന് മുന്നിൽ അവതരിപ്പിക്കുമെന്നും ഗുർനം സിംഗ് ചാദുനി മാദ്ധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ ഒരു പാർട്ടി രൂപീകരിക്കുമെന്നും അധികാരത്തിൽ വരുകയാണെങ്കിൽ 2024ലെ തിരഞ്ഞെടുപ്പുകളിൽ മുഴുവൻ രാജ്യവും പഞ്ചാബ് മോഡലിലേക്ക് ഉറ്റുനോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ambala, Haryana | I am not contesting Punjab polls but gathering people to contest and present a model (of governance). We will form our own party for polls... If our govt comes in Punjab, entire country in 2024 (national) polls will look up to the Punjab model: Gurnam S Charuni pic.twitter.com/nE53W2WVmv

— ANI (@ANI) November 25, 2021

തങ്ങൾ മിഷൻ പഞ്ചാബ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും പണമുള്ളവരല്ല മറിച്ച് വോട്ടവകാശമുള്ളവരാണ് രാജ്യം ഭരിക്കേണ്ടതെന്നും ഗുർനം സിംഗ് പറഞ്ഞു.

പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരെ ഡൽഹി അതിർത്തിയിലെ സമരമുഖങ്ങളിൽ അണിനിരത്തുന്നതിൽ ഗുർനം സിംഗ് മുഖ്യ പങ്കുവഹിച്ചിരുന്നു.