agni

ബാലസോർ:ഒഡിഷയിലെ ബാലസോറിൽ ഇന്ത്യ നടത്തിയ അഗ്നി പ്രൈം മിസൈൽ പരീക്ഷണം വിജയമായി.

1000 മുതൽ 2000 കിലോമീറ്റർ വരെയാണ് മിസൈലിന്റെ പ്രഹരശേഷി. മിസൈൽ മികച്ച പ്രകടനം കാഴ്ചവച്ചെന്നും ഉയർന്ന നിലയിലുള്ള കൃത്യതയാണ് പ്രകടമാക്കിയതെന്നും അധികൃതർ പ്രതികരിച്ചു.

അഗ്നി സീരീസിലെ ആറാമത് മിസൈലാണ് അഗ്നി പ്രൈം. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണിത്. ഏഴിന് ബ്രഹ്മോസ് മിസൈലിന്റെ സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.