
പട്ടാമ്പി: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവ്. കൊപ്പം സ്വദേശി വേലായുധൻ (75) നാണ് പ്രതി. ഒരു ലക്ഷം രൂപ പിഴയുമുണ്ട്. 2019 ജനുവരിയിലാണ് സംഭവം. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. ഭക്ഷണം നൽകാമെന്ന പറഞ്ഞ് വിളിച്ചു വരുത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.