u

ലക്നൗ: യു.പി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ സമവാക്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.പി + യോഗി =ബഹുത് ഹേ ഉപയോഗി എന്നാണ്​ ഇപ്പോൾ യു.പിയിൽ പറഞ്ഞുകേൾക്കുന്നതെന്ന് മോദി ഗംഗാ എക്‌സ്‌പ്രസ് വേ പദ്ധതിയുടെ തറക്കല്ലിടീൽ ചടങ്ങിൽ പറഞ്ഞു. യു.പി + യോഗി എന്നത് വളരെ ഉപയോഗമുള്ള ഒന്നാണെന്നാണ് ഇതിന് അർത്ഥം. അതേസമയം,​ ഡോ.ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടക്കുന്ന ഗോവ വിമോചന ദിനാഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം ഗോവയിലെത്തും.