
കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ഓഫീസിന് എതിർവശത്തെ കണിയാപുരം ഖബറടിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. മോഷ്ടാവ് പണം സഞ്ചിയിലാക്കി കൊണ്ടുപോകുന്നതിന്റെ ദൃശ്യം സമീപത്തെ കടയിലെ സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം.