v

മുംബയ്: കുരങ്ങ് കുഞ്ഞിനെ നായ്ക്കൾ കടിച്ചുകീറി കൊലപ്പെടുത്തിയതിന് പ്രതികാരമായി ഒരു മാസത്തിനിടെ 250 ഓളം നായ്ക്കുട്ടികളെ കുരങ്ങ് സംഘം ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്​ട്രയിലെ ബീഡ്​ ജില്ലയിലാണ് സംഭവം നടന്നത്. നായ്​ക്കുട്ടികളെ സംഘം ചേർന്ന് പിടികൂടിയ ശേഷം ഉയർന്ന കെട്ടിടത്തിന്റെയോ മരത്തിന്റെയോ​ മുകളിലെത്തിച്ച് എറിഞ്ഞുകൊല്ലുകയായിരുന്നു. മജൽഗാവ്​, ലാവൽ ഗ്രാമങ്ങളിലാണ്​ കുരങ്ങന്മാരുടെ ആക്രമണം ശക്തമായത്. ഇരുഗ്രാമങ്ങളിലും നായ്​ക്കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. ഇതോടെ മനുഷ്യരാണ് കുരങ്ങുകൾ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ഒരു എട്ടുവയസ്സുകാരനെ കുരങ്ങന്മാർ ഉപദ്രവിച്ചിരുന്നു. നാട്ടുകാർ കല്ലെറിഞ്ഞും മറ്റും കുരങ്ങുകളിൽ നിന്ന്​ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു നായ്​കുട്ടിയുമായി പോകുന്ന ഒരു കുരങ്ങന്റെ ചിത്രവും പുറത്തുവന്നിരുന്നു. നായ്​ക്കളെ രക്ഷപ്പെടുത്താൻ ചിലർ ശ്രമിച്ചെന്നും എന്നാൽ അവർക്കും കുരങ്ങുകളുടെ ആക്രമണത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.