rahul

ജൊഹന്നാസ്ബർഗ്: പരിക്കേറ്റ രോഹിത് ശർമ്മയുടെ അഭാവത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കെ.എൽ രാഹുൽ ഇന്ത്യൻ ടീമിന്റെ വൈസ്‌ക്യാപ്ടനാകും. ബിസിസിഐ സെക്രട്ടറി ജയ്ഷായാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്കായി 40 ടെസ്റ്റുകൾ ഇതുവരെ കളിച്ച 29കാരനായ രാഹുൽ 35.16 ശരാശരിയിൽ 2321 റൺസ് നേടിയിട്ടുണ്ട്. 6 സെഞ്ച്വറികളും നേടിയിട്ടുണ്ട്.

ലിമിറ്റഡ് ഓവറിലെ പുതിയ നായകനായ രോഹിത് ശർമ്മയെയാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് അജിങ്ക്യ രഹാനെയ്ക്ക് പകരം ഇന്ത്യൻ ടെസ്റ്ര് ടീമിന്റെ വൈസ്‌ക്യാപ്ടനായും തെരഞ്ഞെടുത്തിരുന്നത്. എന്നാൽ മുംബയിൽ പരിശീലനത്തിനിടെ ഹാംസ്ട്രിംഗ് ഇഞ്ചുറി വഷളായത് രോഹിതിന് തിരിച്ചടിയാവുകയായിരുന്നു. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ ആദ്യ മത്സരം ക്രിസ്മസ് പിറ്റേന്നാണ് തുടങ്ങുന്നത്.