
കറാച്ചി: പാകിസ്ഥാനിൽ പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് 12 മരണം. നിരവധിപേർക്ക് പരിക്കേറ്റു. സ്ഥലത്തെ ഷേർഷാ ഏരിയയിൽ ഒരു ബാങ്ക് കെട്ടിടത്തിനുളളിലാണ് പൊട്ടിത്തെറിയുണ്ടായത്. കെട്ടിടത്തിലെ വാതിലുകളും ജനലുകളും തകർന്നു. ഏറെദൂരത്തേക്ക് പൊട്ടിത്തെറിയുടെ അവശിഷ്‌ടങ്ങൾ തെറിച്ചുവീഴുകയും ചെയ്‌തു.
കെട്ടിടത്തിന് സമീപം പാർക്ക് ചെയ്‌തിരുന്ന കാറുകളും ബൈക്കുകളുമെല്ലാം തകർന്നു. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് എത്തി പരിശോധനയാരംഭിച്ചതായി പ്രവിശ്യ പൊലീസ് അറിയിച്ചു. എന്നാൽ ഗ്യാസ് ചോർച്ചതന്നെയാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പൊതുവെയുളള നിഗമനം. 12 പേർ മരണമടഞ്ഞതായും 13 പേർക്ക് ഗുരുതര പരിക്കേറ്റതായും പൊലീസ് അറിയിച്ചു. പാചകത്തിനായും കാറുകളിൽ ഉപയോഗിക്കാനും വ്യാജ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നത് പാകിസ്ഥാനിൽ സ്ഥിരം പതിവാണ്. ഇത്തരത്തിൽ സ്‌ഫോടനം എന്ന് പരിശോധിക്കും.
Karachi: Explosion due to gas filling in the drain near Sher Shah Paracha Chowk
10 killed, 8 injured in blast#Karachi#دھیلے_نہیں_اربوں_کی_کرپشن pic.twitter.com/jJRPuPix7Z— khalid Anjaan (@khalidAnjaan) December 18, 2021
അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നാക്കം നിൽക്കുന്നതിനാലും തെറ്റായ നിർമ്മാണരീതിയിലും മികവില്ലാത്ത മുനിസിപ്പൽ സേവനങ്ങൾക്കും കറാച്ചിക്ക് വേണ്ടത്ര ദുഷ്‌കീർത്തിയുണ്ട്. എന്നാൽ പാകിസ്ഥാന്റെ സാമ്പത്തികവളർച്ചയിൽ 60 ശതമാനവും ഈ നഗരത്തിൽ നിന്നാണെന്നതാണ് സവിശേഷത.