kl-rahul

മുംബയ്: ദക്ഷിണാഫ്രിക്കയിൽ അടുത്തയാഴ്ച തുടങ്ങുന്ന ഇന്ത്യൻ ടീമിന്റെ പര്യടനത്തിൽ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്ടനായി കെ എൽ രാഹുലിനെ നിയമിച്ചു. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ നിന്ന് പരിക്കിനെതുടർന്ന് വിട്ടുനിന്ന രാഹുലിന്റെ മടങ്ങിവരവ് കൂടിയാണിത്. വൈസ് ക്യാപ്ടനായ രോഹിത് ശർമ്മ മുംബയിലെ പരിശീലനത്തിനിടെ കൈയിലേറ്റ പരിക്കിനെതുടർന്ന് ടെസ്റ്റ് പരമ്പരയിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് കെ എൽ രാഹുലിനെ വൈസ് ക്യാപ്ടനായി ബി സി സി ഐ നിയമിച്ചത്.

രാഹുൽ വൈസ് ക്യാപ്ടനായി എത്തുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ലായിരുന്നു. ഇന്ന് ബി സി സി ഐ തന്നെ വാർത്ത സ്ഥിരീകരിച്ച് കൊണ്ട് ട്വീറ്റ് ചെയ്തു.

NEWS - KL Rahul named vice-captain of Test team for South Africa series.

KL Rahul replaces Rohit Sharma as vice-captain, who was ruled out of the Test series owing to a hamstring injury.

More details here - https://t.co/7dHbFf74hG #SAvIND | @klrahul11 pic.twitter.com/6pQPTns9C7

— BCCI (@BCCI) December 18, 2021

ഇതിന് മുമ്പ് നടന്ന ഓസ്ട്രേലിയ പര്യടനത്തിലും ഏകദിന - ടി ട്വന്റി ടീമുകളുടെ വൈസ് ക്യാപ്ടൻ കെ എൽ രാഹുൽ ആയിരുന്നു. അന്നും പരിക്കിനെതുടർന്ന് രോഹിത് ശർമ്മ പര്യടനത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നായിരുന്നു രോഹിതിനെ വൈസ് ക്യാപ്ടനായി നിയമിച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന ടി ട്വന്റി ടീമുകളുടെ വൈസ് ക്യാപ്ടനായി രാഹുൽ വരാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്.