
പനാജി: ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് സ്പാനിഷ് പരിശീലകൻ അന്റോണിയോ ലോപസ് ഹബാസിനെ എടികെ മോഹൻ ബഗാൻ പുറത്താക്കി. സഹപരിശീകൻ മാനുവൽ കാസ്കല്ലനയ്ക്ക് താത്കാലികമായി പ്രധാന പരിശിലകസ്ഥാനം നൽകിയതായി ക്ലബ് പ്രസ്താവനയിൽ അറിയിച്ചു.ഐ.എസ്.എല്ലിൽ രണ്ട് തവണ കിരീടം നേരിടുന്ന ആദ്യ പരിശീകനാണ് ഹബാസ്. ഇത്തവണ ഐ.എസ്.എല്ലിൽ 6 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ആറാം സ്ഥാനത്താണ് എടികെ. അവസാന കളിച്ച നാല് മത്സരങ്ങളിലും വിജയം നേടാനാകാതെ വനന്നതാണ് ഹബാസിന് സ്ഥാനം നഷ്ടമാകാൻ കാരണം. 2014ൽ ഐ.എസ്.എല്ലിന്റെ ഉദ്ഘാടന സീസണിലും 2019ലും കൊൽക്കത്ത് ടീമിന് കിരീടം നേടിക്കൊടുക്കാൻ ഹബാസിന കഴിഞ്ഞിരുന്നു.