hair
കേശസംരക്ഷണത്തിനുള്ള നവീന ഹൈഡ്രാ ഫേഷ്യൽ കെരാവിവ് സാങ്കേതികവിദ്യ കൊച്ചിയിലെ ഡോക്ടേഴ്‌സ് എസ്തറ്റിക്‌സ് സെന്ററിൽ ഡോ.ജോർജ് വർഗീസ് കോളുത്തറ അവതരിപ്പിക്കുന്നു. ഡോ.അക്ബർ, മേരി ജോർജ്, രാമമൂർത്തി എന്നിവർ സമീപം.

കൊച്ചി: കേശസംരക്ഷണത്തിനും ചികിത്സയ്ക്കുമായി കൊച്ചിയിലെ ഡോക്‌ടേഴ്‌സ് എസ്‌തറ്റിക്‌സ് സെന്റർ 'ഹൈഡ്രാഫേഷ്യൽ കെരാവിവ്" ചികിത്സാരീതി അവതരിപ്പിച്ചു. അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്.ഡി.എ) അംഗീകാരത്തോടെ എഡ്ജ് സിസ്‌റ്റംസ് എൽ.എൽ.സി വികസിപ്പിച്ച ചികിത്സാരീതിയാണിതെന്ന് എസ്‌തറ്റിക്‌സ് സെന്റർ മെഡിക്കൽ ഡയറക്‌ടർ ‌ഡോ.ജോർജ് വർഗീസ് കോളുത്തറ പറഞ്ഞു.

ലേസർ അടിസ്ഥാനമാക്കിയുള്ള ചർമ്മ ചികിത്സയിലൂടെ മുഖത്തെയും മറ്റ് ശരീര ഭാഗത്തെയും അനാവശ്യ രോമങ്ങൾ, കറുത്തതും ചുവന്നതുമായ പാടുകൾ, അരിമ്പാറകൾ, മറുകുകൾ തുടങ്ങിയവ നീക്കംചെയ്ത് സൗന്ദര്യം വീണ്ടെടുക്കാൻ ഇത് സഹായിക്കും. വേദനയില്ലാത്തതും എല്ലാത്തരം ചർമ്മങ്ങൾക്കും സുരക്ഷിതവും ഫലപ്രദവുമായ ചികിത്സാരീതിയാണിതെന്നും അദ്ദേഹം പറഞ്ഞു. ക്ലിനിക്കിലെത്തി ചികിത്സ പൂർത്തിയാക്കിയശേഷം വീട്ടിൽത്തന്നെ ഉപയോഗിക്കാവുന്ന മുടിവളരാനുള്ള സെറവും ലഭ്യമാണ്.