fgfhgg

വാഷിംഗ്ടൺ : രാജ്യത്തെ പ്രതിരോധ സൈനികർക്കായുള്ള കൊവിഡ് വാക്സിനേഷൻ നിയമങ്ങൾ കടുപ്പിച്ച് യു.എസ്. ഇതിന്റെ ഭാഗമായി ഇതുവരെ ഒരു ഡോസ് വാക്സിൻ പോലുമെടുക്കാത്ത 103 മറീനുകളെ ഡ്യൂട്ടി ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി മറീൻ കോർപസ് അറിയിച്ചു. മിലിട്ടറി സർവീസിലുള്ള 30,000 ത്തിലധികം പേർ ഇതുവരെ വാക്സിനെടുത്തിട്ടില്ലെന്നും അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരെ ഘട്ടം ഘട്ടമായി ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് പദ്ധതിയെന്ന് മിലിട്ടറി അധികൃതരും അറിയിച്ചിട്ടുണ്ട്.യു.എസ് മിലിട്ടറിയിലെ എല്ലാവരും വാക്സീൻ സ്വീകരിക്കണമെന്ന് ഓഗസ്റ്റിൽ ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ആ ഉത്തരവിട്ടിരുന്നു.

നിലവിൽ എയർഫോഴ്സിലെ 7365 പേരും, നേവിയിലെ 5472 പേരും വാക്സിൻ സ്വീകരിക്കാതിരിക്കുകയോ, വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിതരണമെന്ന് അപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. ഇതിൽ 1007 അപേക്ഷ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അപേക്ഷ അംഗീകരിക്കാത്ത വാക്സിൻ എടുക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നേരത്തെ യു.എസ് വ്യോമസേനയിലെ വാക്സിനെടുക്കാത്ത ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.