train

കോട്ടയം: കൊച്ചുവേളി-ഗംഗാനഗർ എക്‌സ്‌പ്രസ് ട്രെയിനിൽ അഗ്നിബാധ. വണ്ടിയിലെ പവർകാറിലാണ് തീപിടിച്ചത്. കോട്ടയം കുറുപ്പുന്തറ സ്‌റ്റേഷനിൽ പിടിച്ചിട്ട ട്രെയിൻ തീയണച്ച ശേഷം ഇപ്പോൾ യാത്ര തുടർന്നു. ബ്രേക്ക് സംവിധാനത്തിലെ തകരാറാണ് തീപിടിത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാധമിക നിരീക്ഷണത്തിൽ സൂചന ലഭിച്ചത്.

ട്രെയിനിൽതന്നെയുള‌ള അഗ്നിരക്ഷാ സംവിധാനമുപയോഗിച്ച് തീ കെടുത്തി. പിന്നീട് വിശദപരിശോധന നടത്തി അപകടമില്ലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് ട്രെയിൻ യാത്ര തുടർന്നത്. സംഭവത്തിൽ നാശനഷ്‌ടമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.