australia

അ​ഡ്‌​ലെ​യ്ഡ്:​ ​ആ​ഷ​സ് ​പ​ര​മ്പ​ര​യി​ലെ​ ​ര​ണ്ടാം​ ​ടെ​സ്റ്റി​ലും​ ​ആ​സ്ട്രേ​ലി​യ​ൻ​ ​ആ​ധി​പ​ത്യം​ ​തു​ട​രു​ന്നു.​ഡേ​ ​നൈ​റ്റാ​യി​ ​ന​ട​ക്കു​ന്ന​ ​ടെ​സ്റ്റി​ന്റെ​ ​മൂ​ന്നാം​ ​ദി​ന​മാ​യ​ ​ഇ​ന്ന​ലെ​ ​ഇം​ഗ്ല​ണ്ട് ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സി​ൽ​ 236​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​യി.​ 237​ ​റ​ൺ​സി​ന്റെ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സ് ​ലീ​ഡു​മാ​യി​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ​ ​ആ​സ്ട്രേ​ലി​യ​ ​ഇ​ന്ന​ലെ​ ​ക​ളി​ ​നി​റു​ത്തു​മ്പോ​ൾ​ 1​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 45​റ​ൺ​സ് ​എ​ടു​ത്തി​ട്ടു​ണ്ട്.​ ​ആ​സ്ട്രേ​ലി​യ​യ്ക്ക് ​ആ​കെ​ 282​ ​റ​ൺ​സി​ന്റെ​ ​ലീ​ഡാ​യി.​ ​ആ​സ്ട്രേ​ലി​യ​​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സ ് 473​/9​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഡി​ക്ല​യ​ർ​ ​ചെ​യ്തി​രു​ന്നു.

4​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​മി​ച്ച​ൽ​ ​സ്റ്റാ​ർ​ക്കും​ 3​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​നാ​ഥാ​ൻ​ ​ലി​യോ​ണും​ ​ചേ​ർ​ന്നാ​ണ് ​ഇ​ന്ന​ലെ​ ​ഇം​ഗ്ല​ണ്ട് ​ബാ​റ്റിം​ഗ് ​നി​ര​യെ​ ​ത​ക​ർ​ത്ത​ത്.​ ​കാ​മ​റൂ​ൺ​ ​ഗ്രീ​ൻ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ 80​ ​റ​ൺ​സെ​ടു​ത്ത​ ​ഡേ​വി​ഡ് ​മ​ല​നാ​ണ് ​ഇം​ഗ്ല​ണ്ടി​ന്റെ​ ​ടോ​പ് ​സ്കോ​റ​ർ.157​ ​പ​ന്ത് ​നേ​രി​ട്ട് 10​ ​ഫോ​ർ​ ​ഉ​ൾ​പ്പെ​ട്ട​താ​ണ് ​മ​ല​ന്റെ​ ​ഇ​ന്നിം​ഗ്സ്.​ ​ക്യാ​പ്ട​ൻ​ ​ജോ​ ​റൂ​ട്ട് 116​ ​പ​ന്തി​ൽ​ 7​ ​ഫോ​റു​ൾ​പ്പെ​ടെ​ 62​ ​റ​ൺ​സ് ​നേ​ടി​ ​മ​ല​ന് ​ന​ല്ല​ ​പി​ന്തു​ണ​ ​ന​ൽ​കി.​ ​ബെ​ൻ​ ​സ്റ്റോ​ക്സ് ​(34​),​ ​ക്രി​സ് ​വോ​ക്സ് ​(24​)​ ​എ​ന്നി​വ​രാ​ണ് ​ഇ​ന്ന​ലെ​ ​ര​ണ്ട​ക്കം​ ​ക​ട​ന്ന​ ​മ​റ്റ് ​ര​ണ്ട് ​ഇം​ഗ്ലീ​ഷ് ​ബാ​റ്റ​ർ​മാ​ർ.
17​/2​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഇ​ന്ന​ലെ​ ​​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സ് ​പു​ന​രാ​രം​ഭി​ച്ച​ ​ഇം​ഗ്ല​ണ്ടി​നാ​യി​ ​മ​ല​നും​ ​റൂ​ട്ടും​ ​ഏ​റെ​നേ​രം​ ​ക്രീ​സി​ൽ​ ​പി​ടി​ച്ചു​ ​നി​ന്നു.​ ​ഇ​രു​വ​രും​ ​ഇം​ഗ്ല​ണ്ടി​നെ​ 150​ ​വ​രെ​ ​വി​ക്ക​റ്റ് ​ന​ഷ്ട​മി​ല്ലാ​തെ​ ​എ​ത്തി​ച്ചു.​ ​റൂ​ട്ടി​നെ​ ​ഗ്രീ​ൻ​ ​സ്മി​ത്തി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച​തോ​ടെ​യാ​ണ് ​ഇം​ഗ്ല​ണ്ടി​ന്റെ​ ​ത​ക​ർ​ച്ച​ ​തു​ട​ങ്ങി​യ​ത്.​ ​മ​ല​നും​ ​റൂ​ട്ടും​ ​ചേ​ർ​ന്ന് ​മൂ​ന്നാം​ ​വി​ക്ക​റ്റി​ൽ​ 138​ ​റ​ൺ​സാ​ണ് ​കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.