kk

വിവാഹ വേദിയിൽ നിന്നുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലൊരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹവേദിയിൽ വെച്ച് വധുവിനെ ചുംബിക്കുന്ന വരന്റെ വീഡിയോ ആണിത്. ചുംബിക്കുന്നത് അപൂർവമായ കാര്യമല്ലെങ്കിലും ഇത് അങ്ങനെയായിരുന്നില്ല. വധുവിനെ ശക്തമായി പിടിച്ച് ദീർഘനേരത്തേക്ക് ചുംബിക്കുകയായിരുന്നു വരൻ.

വിവാഹചടങ്ങിൽ ഇരുവരും വരണമാല്യമൊക്കെ പരസ്പരം ചാർത്തി. ചുറ്റിനും ബന്ധുക്കളെല്ലാം നിൽക്കുന്നുണ്ട്. ഇരുവരോടും ചുംബിക്കാൻ ആരോ ആവശ്യപ്പെട്ടു. ഇതോടെ വരൻ വധുവിനെ ശക്തമായി ചുംബിച്ച് തുടങ്ങുകയായിരുന്നു. ഇത്രയുംപേർ നോക്കി നിൽക്കുന്ന ആശങ്കയില്ലാതെ ഇരുവരും ഗാഢചുംബനത്തിൽ ഏർപ്പെടുന്നു. വീഡിയോ കണ്ട് നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

View this post on Instagram

A post shared by Niranjan Mahapatra (@official_viralclips)