
പനാജി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഒഡിഷയെ കീഴടക്കി.ജർമൻപ്രീത് സിംഗും മിർലൻ മുസീവുമാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്. ജാവി ഹെർണാണ്ടസാണ് ഒഡിഷയ്ക്കായി ഒരുഗോൾ മടക്കിയത്.
ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബയ്ക്കെതിരെ
ഇന്ന് രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ ചാമ്പ്യൻമാരും ഇപ്പോഴത്തെ ഒന്നാം സ്ഥാനക്കാരുമായ മുംബയ് സിറ്റി എഫ്.സിയെ നേരിടും. ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്.