
ഛണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിലെ സുവർണക്ഷേത്രത്തിൽ ദൈവനിന്ദ നടത്തിയെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദ്ധിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് വെളിപ്പെടുത്തി. ഇന്നലെ വൈകുന്നേര പ്രാർത്ഥന നടക്കുന്ന സമയത്ത് ഇരുമ്പഴി ചാടിക്കടന്ന് ഗുരു ഗ്രന്ഥ് സാഹിബിന്റെ മുന്നിൽ സൂക്ഷിച്ചിരിക്കുന്ന വാളിൽ സ്പർശിക്കാൻ ഇയാൾ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ആൾക്കൂട്ടം അക്രമാസക്തരായി ഇയാളെ ആക്രമിക്കുകയായിരുന്നു.