kk

ന്യൂഡൽഹി: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഗിരീഷ് തകോര്‍ലാല്‍ നാനാവതി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ വസതിയിലായിരുന്നു അന്ത്യം.

1984ലെ സിഖ് വിരുദ്ധ കലാപവും 2002ലെ ഗുജറാത്ത് കലാപവും അന്വേഷിച്ച ജഡ്ജിയാണ് നാനാവതി. സിഖ് വിരുദ്ധ കലാപം അന്വേഷിക്കാന്‍ അന്നത്തെ എന്‍.ഡി.എ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏകാംഗ കമ്മീഷനായിരുന്നു നാനാവതി. 2002ലെ ഗുജറാത്ത് കലാപം അന്വേഷിച്ച അദ്ദേഹം 2014ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

1958 ഫെബ്രുവരി 11നാണ് നാനാവതി അഭിഭാഷകനായി എൻറോൾ ചെയ്തത്. 1979ല്‍ ഗുജറാത്ത് ജഡ്ജിയായി സ്ഥിരം നിയമനം ലഭിച്ച അദ്ദേഹത്തെ പിന്നീട് ഒഡീഷ ഹൈക്കോടതിയിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന്, ഒഡീഷ ഹൈക്കോടതിയുടെയും കര്‍ണാടക ഹൈക്കോടതിയുടെയും ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ച നാനാവതി 1995ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. 2000 ഫെബ്രുവരി 16നാണ് അദ്ദേഹം സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചത്.