k-sreekanth

സെമിയിൽ കീഴടക്കിയത് ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ

ഹ്യു​യെ​ൽ​വ​ ​(​സ്പെ​യി​ൻ​)​:​ ​ലോ​ക​ ​ബാ​ഡ‌്മി​ന്റ​ൺ​ ​ചാ​മ്പ്യ​ൻ​ഷിപ്പിന്റെ​പുരുഷ സിംഗിൾസ് ഫൈ​ന​ലി​ലെ​ത്തു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​താ​ര​മെ​ന്ന​ ​ച​രി​ത്ര​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കി​ ​കെ.​ ​ശ്രീ​കാ​ന്ത്.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​ഇ​ന്ത്യ​ൻ​ ​താ​രം​ ​ത​ന്നെ​യാ​യ​ ​ല​ക്ഷ്യ​സെ​ന്നി​നെ​ ​മൂ​ന്ന് ​ഗെ​യിം​ ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ ​കീ​ഴ​ട​ക്കി​യാ​ണ് ​ശ്രീ​കാ​ന്ത് ​ഒ​രി​ക്ക​ലും​ ​ത​ക​ർ​ക്ക​പ്പെ​ടാ​ത്ത​ ​സു​വ​ർ​ണ​ ​നേ​ട്ടം​ ​സ്വ​ന്തം​ ​പേ​രി​ൽ​ ​എ​ഴു​തി​ച്ചേ​ർ​ത്ത​ത്.​ ​കരോലി​ന​ ​മാ​രി​ൻ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ 17​-21​ന് ​ആ​ദ്യ​ ​ഗെ​യിം​ ​ന​ഷ്ട​പ്പെ​ടു​ത്തി​യ​ ​ശേ​ഷ​മാ​ണ് ​അ​ടു​ത്ത​ ​ര​ണ്ട് ​ഗെ​യി​മു​ക​ളും​ ​യ​ഥാ​ക്ര​മം​ 21​-14,​ 21​-17​ന് ​സ്വ​ന്ത​മാ​ക്കി​ ​ശ്രീ​കാ​ന്ത് ​ ക​ലാ​ശ​പ്പോ​രി​ന് ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.​ ​തോ​റ്റെ​ങ്കി​ലും​ ​സെ​മി​യി​ലു​ൾ​പ്പെ​ടെ​ ​ത​ക​ർ​പ്പ​ൻ​ ​പോ​രാ​ട്ടം​ ​പു​റ​ത്തെ​ടു​ത്ത​ ​യു​വ​താ​രം​ ​ല​ക്ഷ്യ​സെ​ന്നി​ന് ​വെ​ങ്ക​ലം​ ​ല​ഭി​ക്കും.​ ​
ലോ​ക​ബാ​ഡ‌്മി​ന്റ​ൺ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​പു​രു​ഷ​ ​സിം​ഗി​ൾ​സി​ൽ​ ​മെ​ഡ​ൽ​ ​നേ​ടു​ന്ന​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​ഇ​ന്ത്യ​ൻ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡും​ ​ഇ​രു​പ​തു​കാ​ര​നാ​യ​ ​ല​ക്ഷ്യ​യ്ക്ക് ​സ്വ​ന്തം.​ ​ഫൈ​ന​ൽ​ ​പ്ര​വേ​ശ​ന​ത്തി​ലൂ​ടെ​ 28​കാ​ര​നാ​യ​ ​ശ്രീ​കാ​ന്ത് ​വെ​ള്ളി​ ​ഉ​റ​പ്പാ​ക്കി​ ​ക​ഴി​ഞ്ഞു.​ ​ഇ​ന്നാ​ണ് ​ഫൈ​ന​ൽ.
പ്ര​കാ​ശ് ​പാ​ദു​കോ​ണും​ ​സാ​യ് ​പ്ര​ണീ​തു​മാ​ണ് ​ശ്രീ​കാ​ന്തി​നേ​യും​ ​ല​ക്ഷ്യ​ ​സെ​ന്നി​നേ​യും​ ​കൂ​ടാ​തെ​ ​ലോ​ക​ ​ബാ​ഡ്മി​ന്റ​ൺ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​പു​രു​ഷ​ ​സിം​ഗി​ൾ​സി​ൽ​ ​മെ​ഡ​ൽ​ ​നേ​ടി​യ​ ​ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങ​ൾ.
ക്വാർട്ടറിൽ ചൈ​ന​യു​ടെ​ ​സ്വോ​ ​ജു​ൻ​ ​പെം​ഗി​നെ​ ​മൂ​ന്ന് ​ഗെ​യിം​ ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ 21​-15,​​​ 15​-21,​​​ 22​-20ന് കീഴടക്കിയാണ് ല​ക്ഷ്യ​ സെമിയിൽ എത്തിയത്.ക്വാ​ർ​ട്ട​റി​ൽ​ ​നെ​ത​ർ​ല​ൻ​ഡ്സ് ​താ​രം​ ​മാ​ർ​ക് ​കാ​ൾ​ജോ​വി​നെ​ ​നേ​രി​ട്ടു​ള്ള​ ​ഗെ​യി​മു​ക​ളി​ൽ​ 21​-8,​​​ 21​-7​ന് ​അ​നാ​യാ​സം​ ​വീ​ഴ്ത്തി​യാ​ണ് ​ശ്രീ​കാ​ന്ത് ​അ​വ​സാ​ന​ ​നാ​ലി​ൽ​ ​എ​ത്തി​യ​ത്