jama

തിരുവനന്തപുരം: സിപിഎം പ്രത്യേക ആളെ വെച്ചാലും മുസ്ളീം സമുദായത്തെ ഭിന്നിപ്പിക്കാനുള‌ള ശ്രമം വിജയിക്കില്ലെന്ന് ജമാഅത്തെ ഇസ്ളാമി കേരള അമീ‌ർ എം.ഐ അബ്‌ദുൾ അസീസ്. സംഘപരിവാറിന്റെ പാത സിപിഎം സ്വീകരിക്കരുതെന്നും വർഗീയത പ്രചരിപ്പിച്ച് ആർക്കും അധികകാലം അധികാരത്തിൽ തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജെൻഡർ ന്യൂട്രാലിറ്റി മന്ത്രിസഭയിൽ നിന്ന് തുടങ്ങണം, വർഗീയത കൊണ്ടുള‌ള കളി അവസാനിപ്പിക്കണമെന്നും മുസ്ളീം സമുദായത്തെ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും എം.ഐ അബ്‌ദുൾ അസീസ് ആരോപിച്ചു.