arrest

ചെന്നൈ: മന്ത്രവാദി പറഞ്ഞതനുസരിച്ച് ബന്ധുവിന്റെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ നാൽപ്പത്തിയെട്ടുകാരി അറസ്റ്റിൽ. ഭർത്താവിന്റെ രോഗം മാറണമെങ്കിൽ കുട്ടിയ നരബലി നടത്തണമെന്നായിരുന്നു മന്ത്രവാദിയുടെ നിർദേശം.

സഹോദരിയുടെ മകന്റെ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ശർമിള ബീഗം എന്ന സ്ത്രീ കൊലപ്പെടുത്തിയത്. കൃത്യം ചെയ്യാൻ സഹായിച്ച ശർമിളയുടെ ഭർത്താവ് അസ്ഹറുദ്ദീൻ, മന്ത്രവാദി മുഹമ്മദ് സലീം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട് തഞ്ചാവൂരിലാണു സംഭവം. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്ത് വീടിനു പിന്നിലെ മീൻ വളർത്തൽ ടാങ്കിൽ മുക്കിക്കൊല്ലുകയായിരുന്നു.