renjith

ആലപ്പുഴ: ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പതിനൊന്നുപേർ പിടിയിൽ. എസ് ഡി പി ഐ പ്രവർത്തകരാണ് പിടിയിലായതെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് പറഞ്ഞു.

അക്രമിസംഘം എസ് ഡി പി ഐയുടെ നിയന്ത്രണത്തിലുള്ള ആംബുലൻസിലാണ് സ്ഥലത്തെത്തിയതെന്നും സൂചനയുണ്ട്. ആംബുലൻസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ നിന്ന് മാരകായുധങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എട്ട് പേർക്കാണ് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളത്.

ഇന്ന് പുലർച്ചെയാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്ക് ഇറങ്ങുന്നതിനിടെ എട്ടംഗ സംഘം വീട്ടിൽ കയറിയാണ് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. അമ്മയുടെയും ഭാര്യയുടെയും കൺമുന്നിൽവച്ചായിരുന്നു ആക്രമണം.