
ഏതൊരു മനുഷ്യനും മറ്റുള്ളവരുടെ സ്‌നേഹവും പരിഗണനയും ലഭിക്കുന്നതിന് പിന്നിലെ പ്രധാന ഘടകം നല്ല രീതിയിൽ സംസാരിക്കാനുള്ള കഴിവാണ്. ബന്ധങ്ങളുടെ ശക്തി വർദ്ധിക്കുന്നതും പരസ്പരം മനസിലാക്കുന്നതും ഇതിലൂടെ തന്നെ. പല പ്രണയങ്ങളും ദാമ്പത്യ ബന്ധങ്ങളും വഴിപിരിഞ്ഞ് പോകുന്നതിന്റെ പ്രധാന കാരണം പരസ്പരമുള്ള തുറന്ന് സംസാരത്തിന്റെ അഭാവം ആണ്. എന്നാൽ പലപ്പോഴും നാം ഒരുപാട് കാര്യങ്ങൾ സംസാരിക്കാൻ ആഗ്രഹിക്കുകയും മനസിനെ അതിനായി പാകപ്പെടുത്തുകയും ചെയ്യുമെങ്കിലും അതിന് കഴിയാറില്ല. ഈ പ്രശ്നം നമ്മുടെ ഗ്രഹനിലയുമായി ബന്ധപ്പെട്ടതാണ്. ചില ചിട്ടകൾ പിന്തുടർന്നാൽ ഇവ ഒരു പരിധിവരെ പരിഹരിക്കാനാവും.
നന്നായി സംസാരിക്കാൻ കഴിയാത്തതിന് പിന്നിലെ കാരണങ്ങൾ
ജാതകത്തിൽ വിദ്യാസ്ഥാനം, വാക്ക് തുടങ്ങിയ രണ്ട് ഭാവങ്ങൾക്ക് ബലമില്ലാതെ വരുന്ന അവസ്ഥയിലും രണ്ടാം ഭാവത്തിൽ പാപയോഗ ദൃഷ്ടി ഉണ്ടാകുമ്പോഴും, രണ്ടാം ഭാവാധിപൻ ലഗ്നാൽ 6, 8, 12 എന്നീ സ്ഥാനത്ത് നിൽക്കുമ്പോഴുമാണ് ജാതകന് വിക്ക്, കൊഞ്ഞപോലുള്ള സംസാരത്തെ ബാധിക്കുന്ന രോഗങ്ങൾ ഉണ്ടാകുന്നത്. ഈ പ്രശ്നങ്ങൾ അകറ്റാൻ ചില പരിഹാര മാർഗങ്ങളും ഉണ്ട്.
ക്ഷേത്ര ദർശനം നടത്താം
ഏറ്റവും പ്രധാന പരിഹാരം ക്ഷേത്ര ദർശനം തന്നെയാണ്. ശനിയാഴ്ച ദിവസങ്ങളിൽ രാഹുകാലത്തിൽ ക്ഷേത്ര ദർശനം നടത്തുന്നതാണ് ഉത്തമം. ഇതിനായി ഏത് ക്ഷേത്രം വേണമെങ്കിലും തിരഞ്ഞെടുക്കാം. ശനിയാഴ്ച ദിവസം ശനി പ്രീതിക്ക് വേണ്ട കാര്യങ്ങൾ പിന്തുടരുന്നതും ഉത്തമം.
ക്ഷേത്ര ദർശനം നടത്താൻ കഴിയില്ലെങ്കിലും പരിഹാരമുണ്ട്
എല്ലാവർക്കും ക്ഷേത്ര ദർശനം നടത്താൻ കഴിയുന്ന അവസ്ഥ എപ്പോഴും ഉണ്ടാകണമെന്നില്ല. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ ക്ഷേത്ര ദർശനത്തെ തടസപ്പെടുത്തിയേക്കാം. ആ അവസ്ഥയിൽ സംസാരം മെച്ചപ്പെടുത്താൻ ചെയേണ്ടകാര്യങ്ങളും ഉണ്ട്. 10 ഗ്രാം മുതിരയും 10 ഗ്രാം ഉഴുന്നും ശുദ്ധമായ വെള്ള തുണിയിൽ പൊതിയുക. ശേഷം പൊതി നാം സ്ഥിരമായി ഉപയോഗിക്കുന്ന തലയിണയിൽ തുന്നി ചേർക്കുക. അതിൽ സ കിടന്ന് ഉറങ്ങുന്നത് സംസാര ശേഷി മെച്ചപ്പെടാനും സംസാരവുമായി ബന്ധപ്പെട്ട രോഗങ്ങൾ മാറാനും സഹായിക്കും. 90 ദിവസത്തിന് ശേഷം പൊതി ഒഴുകുന്ന ജലത്തിൽ ഉപേക്ഷിക്കണം.