
മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഡ്രൈവർക്കും മൂന്ന് കുട്ടികൾക്കും പരിക്കേറ്റു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 40 അടി താഴ്ചയിലേക്ക് മറിഞ്ഞതാണ് അപകടത്തിനിടയാക്കിയത്.
ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ(46) സഹോദരൻ ഉസ്മാൻ(36) ഭാര്യ സുലൈഖ(33) എന്നിവരാണ് മരിച്ചത്.