
അടിമാലി : പതിമൂന്ന്കാരിയായ പെൺകുട്ടിയെ പതിവായി പിന്തുടർന്ന യുവാവ് പിടിയിൽ. അടിമാലി സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് പിടികൂടിയത്. കുറച്ച് നാളുകളായി വിവാഹാഭ്യർത്ഥനയുമായി ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യുകയാണ്. ഒരാഴ്ച മുൻപ് 32കാരനായ ഇയാൾ കൊന്തമാല പെൺകുട്ടിയുടെ കഴുത്തിൽ ബലമായി ധരിപ്പിക്കുവാൻ ശ്രമിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്നപ്പോൾ അതിക്രമിച്ച് കയറി 13കാരിയെ ആക്രമിക്കാൻ ശ്രമിച്ചു.തുടർന്ന് കുട്ടി ഓടി രക്ഷപ്പെടുകയും വിവരം സ്‌കൂൾ അദ്ധ്യാപികയെ അറിയിക്കുകയും ചെയ്തു. അദ്ധ്യാപകർ ചൈൽഡ് ലൈനിൽ അറിയിക്കുകയും അവർ പൊലീസിൽ വിവരം കൈമാറിയതിനെ തുടർന്ന് യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്ത ശേഷം പൊലീസ് യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.