plane-accident

സിഡ്‌നി: ഓസ്‌ട്രേലിയയിൽ വിനോദയാത്രയ്ക്കായി പുറപ്പെട്ട ചെറുവിമാനം തകർന്നുവീണ് രണ്ട് കുട്ടികളും പൈലറ്റും അടക്കം നാലുപേർ മരിച്ചു. റോക്ക് വെൽ ഇന്റർനാഷണലിന്റെ വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെ തന്നെ തകർന്നുവീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ബ്രിസ്‌ബെയ്‌ന്റെ വടക്കുകിഴക്കൻ മേഖലയിലെ ചതുപ്പുനിലത്തിന് സമീപത്ത് വച്ച് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.